വിഖ്യാത ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ വിയോഗം ലോകത്തുടനീളമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉണ്ടാക്കിയ ദു:ഖം ചെറുതല്ല.അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ കഴിഞ്ഞിട്ടും ആരാധകരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല എന്നിരിക്കെ ഇതിഹാസ താരത്തിന്റെ പേരില്‍ ആദ്യഭാര്യയും അവസാന കാമുകിയും തമ്മില്‍ കലഹമെന്നും ഇരുവരും തമ്മില്‍ മോശമായ രീതയിയില്‍ വാക്‌പോരുകള്‍ നടത്തിയതായും റിപ്പോര്‍ട്ട്.
ആയിരക്കണക്കിന് ആരാധകര്‍ താരത്തന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാസാ റൊസാഡയില്‍ തടിച്ചു കൂടിയപ്പോള്‍ ഫുട്‌ബോള്‍ മാന്ത്രികനെ അവസാനമായി ഒരുനോക്കു കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് പരസ്യമായി മുന്‍ കാമുകി റോഷ്യോ ഒളിവിയ രംഗത്ത് വന്നു.
തന്നെ കുടുംബചടങ്ങില്‍ പങ്കെടുപ്പിച്ചില്ലെന്നാണ് ഒളിവ വ്യക്തമാക്കിയത്. മറഡോണയുടെ ഭൗതീകശരീരം കാണാന്‍ പൊതുജനങ്ങളെ മുഴുവന്‍ അനുവദിച്ചെങ്കിലും തന്നെ കാസാ റൊസാഡയിലെ കുടുംബവീട്ടില്‍ കയറ്റാന്‍ പോലും ആദ്യഭാര്യ ക്‌ളോഡിയ വില്ലാഫാനേ കൂട്ടാക്കിയില്ലെന്നാണ് ആരോപണം. ” എന്തിനാണ് ഇവര്‍ എന്നോട് ഇങ്ങിനെ പെരുമാറുന്നതെന്ന് അറിയില്ല. എല്ലാവരേയും പോലെ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാന്‍ തനിക്കും ആഗ്രഹമില്ലേ.” എന്ന് അവര്‍ ചോദിച്ചു. 1989 ല്‍ 19 ാം വയസ്സില്‍ മറഡോണ ആദ്യം വിവാഹം കഴിച്ചയാളാണ് വില്ലാഫാനേ. അന്ന് വില്ലാഫാനേയ്ക്ക് 17 വയസ്സായിരുന്നു.
ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുമുണ്ട്. 15 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2004 ല്‍ വേര്‍പിരിഞ്ഞു. ഡാല്‍മയും ജിയാനിനയുമാണ് ഇവരുടെ മക്കള്‍. വില്ലാഫാനേയുമായി മറഡോണ വേര്‍പിരിഞ്ഞ് എട്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഒളിവയുമായി മറഡോണ ഡേറ്റിംഗില്‍ ആയത്. ആറ് വര്‍ഷം ഒരുമിച്ച ജീവിച്ച ശേഷം ഇവര്‍ പിരിഞ്ഞിരുന്നു. ഇന്നലെ ആദ്യം മറഡോണയുടെ പെണ്‍മക്കളും പിന്നാലെ വില്ലാഫേനും താരത്തിന് വിട നല്‍കി. പിന്നാലെ മറഡോണയുടെ അവസാന കാമുകി വെറോണിക്ക ഒജേഡയും ഏഴു വയസ്സുകാരന്‍ മകന്‍ ഡിഗീറ്റോ ഫെര്‍ണാണ്ടോയും മറ്റു മുന്‍ കാമുകിമാരും ഒടുവില്‍ മാറഡോണ മകളായി അംഗീകരിച്ച ജെയ്‌നും സംസ്‌ക്കാ ചടങ്ങില്‍ പങ്കാളിയായി.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാളും മുന്‍ പങ്കാളിയുമാണ് മറഡോണ എന്നും അദ്ദേഹത്തിന്റെ മരണം തനിക്ക് ഞെട്ടലായെന്നും പറഞ്ഞു. ‘‘ഞങ്ങള്‍ പരസ്പര്യം ഏറെ ഇ്ഷ്ടപ്പെട്ടിരുന്നു. ഏറ്റവും നല്ല ഓര്‍മ്മകളാണ് അദ്ദേഹത്തെക്കുറിച്ച് എല്ലായ്‌പ്പോഴുമുള്ളത്. അദ്ദേഹം വളരെ ഹൃദയാലുവായിരുന്നു. വലിയ ഹൃദയത്തിന് ഉടമയും. അദ്ദേഹം ജീവിതത്തെ ഒരുപാട് സ്‌നേഹിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള മനോഹരമായ ഓര്‍മ്മകള്‍ കൊണ്ട് എന്റെ ഹൃദയം നിറയുകയാണ്.’’ എല്ലാം ദൈവം കാണുന്നുണ്ടെന്നും അതിന് വില കൊടുക്കേണ്ടി വരുമെന്നും ഒളിവ പറഞ്ഞു.
അര്‍ജന്റീന പതാകകൊണ്ടും അദ്ദേഹം ധരിച്ച അര്‍ജന്റീനയുടേയും ബൊക്കാ ജൂനിയേഴ്‌സിന്റെയും 10 ാം നമ്പര്‍ കുപ്പായവും പുതപ്പിച്ച് അദ്ദേഹത്തിന്റെ ശവമഞ്ചം സംസ്‌ക്കാരത്തിനായി കൊണ്ടുപോകുമ്പോള്‍ പാതയുടെ ഇരുവശത്തും ആരാധകരെ കൊണ്ടു നിറഞ്ഞിരുന്നു. അര്‍ജന്റ്ീനയുടെ ദേശീയഗാനവും ഫുട്‌ബോളിന്റെ പാട്ടുകള്‍ പാടിയുമാണ് അവര്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന് വിട നല്‍കിയത്. 1986 ല്‍ ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമില്‍ മറഡോണയ്‌ക്കൊപ്പം കളിച്ചിരുന്ന സഹതാരങ്ങളായിരുന്നവരും താരത്തിനായി അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് 60 ാം വയസ്സില്‍ ബുധനാഴ്ചയായിരുന്നു മറഡോണ മരണത്തിന് കീഴടങ്ങിയത്.
Discussion about this post