തിരുവനന്തപുരം: അനുഗ്രഹം തേടി
തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഗുരുജിയുടെ മുന്നിലെത്തിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഭദ്രകാളി ഉപാസകനായ ശ്രീ സൂര്യനാരായണന്‍ ഗുരുജിയുടെ അനുഗ്രഹത്തിനായി ആര്യ, അച്ഛന്‍ രാജേന്ദ്രനൊപ്പം എത്തിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
മേയര്‍ സന്ദര്‍ശിച്ച കാര്യം സൂര്യനാരായണന്‍ ഗുരുജി തന്നെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. സമീപഭാവിയില്‍ മന്ത്രി ആകട്ടെ എന്ന് അനുഗ്രഹം ചൊരിഞ്ഞാണ് സ്വാമി പറഞ്ഞയച്ചത്.
‘ചുറുറുക്കുള്ള ചെറുപ്പക്കാരിയായ തിരുവന്തപുരം മേയര്‍ അച്ഛനൊപ്പംഎന്നെ കാണാനെത്തി. ഭാവിയിലെ എല്ലാ ലക്ഷ്യങ്ങളും സാധ്യമാകട്ടെ എന്ന് അനുഗ്രഹിച്ചു. അടുത്ത വര്‍ഷങ്ങളില്‍ മന്ത്രി പദവി കിട്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെ’ സ്വാമി എഴുതി
അനുഗ്രഹം തേടി മേയര്‍ സ്വാമിയെ കണ്ടത് സിപിഎമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിയുടെ ഭാവി മുഖങ്ങളായി ഉയര്‍ത്തിക്കാട്ടുന്നവരുടെ ഇത്തരം നടപടികള്‍ ശരിയല്ലന്നാണ് പരമ്പരാഗത വാദികളുടെ നിലപാട്.
Discussion about this post