അമേഠി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയിൽ സ്ഥിര താമസത്തിനായി വീടുപണിക്ക് സ്ഥലം വാങ്ങി. അമേഠിയിൽനിന്നുള്ള ലോക്സഭാംഗമായ സ്മൃതി ഇറാനി ഗൗരിഗഞ്ചിലെ മേദൻ മവായി മേഖയിൽ 12 ലക്ഷം രൂപയ്ക്കാണു സ്ഥലം വാങ്ങിയത്. ഭൂമിയുടെ രജിസ്ട്രേഷൻ ഇന്നലെ നടന്നു.
അമേഠിയിൽനിന്നുള്ള മുൻ എംപിമാർ മണ്ഡലത്തിൽ വീടു പണിത ചരിത്രമില്ലെന്ന്, രാഹുൽഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ച് സ്മൃതി ഇറാനി പറഞ്ഞു. 2019ൽ രാഹുൽഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ലോക്സഭാംഗമായത്.
Discussion about this post