ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയെക്കുറിച്ചുള്ള ചർച്ചകളും, നിരൂപണവും, ട്രോളുമൊക്കെയായിരുന്നു സോഷ്യൽ മീഡിയ നിറയെ. പൃഥ്വിരാജ് ഉൾപ്പടെയുള്ള പ്രമുഖർ സിനിമയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ദൃശ്യം 2 നെക്കുറിച്ച് ശാരദക്കുട്ടി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.നമ്മളൊരു മീന മാത്രമാണ് ജീവിതത്തിലെന്നും റാണിയല്ലെന്നും അവർ പറയുന്നു ചിത്രം തന്നെ പഠിപ്പിച്ചത് എന്താണെന്നാണ് ശാരദകുട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
“ദൃശ്യം 2 എന്നെ പഠിപ്പിച്ചതിത്ര മാത്രം ജീവിതത്തെ നേരിടുമ്പോൾ പെണ്ണുങ്ങളേ, നമ്മൾ മീനയുടെ ടൈറ്റായി പിൻ ചെയ്ത സാരി ഓർമ്മിക്കണം. അലസമായ വിടർന്ന ആ കൺപീലിയും കാറ്റിലിളകുന്ന നേർമ്മയേറിയ മുടിയും ഓർക്കണം. ജോർജൂട്ടിയെ ഇപ്പോ പോലീസ് പിടിക്കുമെന്നാകുന്ന സമയത്ത് കരഞ്ഞു വന്ന് ‘ഞാനാണെല്ലാത്തിനും കാരണക്കാരി ‘ എന്നു പറയുന്ന സമയത്തെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് ശ്രദ്ധിച്ചോ? അങ്ങനെയൊക്കെയേ ജീവിതത്തോടാകാവൂ. അല്ലാതെ ഒരു മാതിരി ഗീതാപ്രഭാകറിനെപ്പോലെ അലറുകയും കണ്ണു തുറിക്കുകയും എന്തൊരോവറാണതൊക്കെ . നമ്മളെപ്പോഴും ഓർക്കണം , നമ്മളൊരു മീന മാത്രമാണ് ജീവിതത്തിൽ റാണിയല്ല. സമചിത്തത കൈവിടുന്നുവെന്നു തോന്നുമ്പോൾ നമ്മൾ മീനയാണെന്ന്, മീന മാത്രമാണെന്ന് മറക്കാതിരിക്കുക. പിന്നെല്ലാം ഓക്കെ . എസ്.ശാരദക്കുട്ടി”
Discussion about this post