നയൻതാര 2005 ൽ “അയ്യ” ചെയ്യുമ്പോൾ മുതൽ നേരിട്ടിട്ടുണ്ട് ഈ ക്രിട്ടിസിസം. അന്നും ഷോട്‌സ് ആണ് ആളുകളെ പ്രകോപിപ്പിച്ചത്.
പൊതുവെ സ്വന്തം രാഷ്ട്രീയധാരയിലും രാഷ്ട്രീയ അജണ്ടകളിലും പെടുന്നവർക്ക് മാത്രം പിന്തുണ നൽകി പോരുന്ന പ്രബുദ്ധ മലയാളി ഫെമിനിസ്റ്റ് കൂട്ടായ്മയിൽ പലരും അന്ന് സിനിമയിൽ പോലും എത്തിയിട്ടില്ല.
അവിടുന്നിങ്ങോട്ട് ബോൾഡ്നെസ്സ് ഒരിഞ്ചു പോലും കുറയ്ക്കാതെ കല്ലേറുകളും കരിയറിൽ കയറ്റിറക്കങ്ങളും ഫേസ് ചെയ്ത് ഒരു ബോസ്സ് ലേഡിയായി സിനിമയിലെ 18 വർഷങ്ങൾ നയൻതാര പൂർത്തിയാക്കി.
ഈയടുത്ത കാലത്ത് രാധാ രവി എന്ന നടൻ അവരെ പരസ്യമായി slut shame ചെയ്ത സമയത്ത് പോലും “സംഘടനാ ഫെമിനിസ്റ്റുകൾ” “സ്വന്തമായി കിട്ടിയപ്പോൾ പഠിച്ചോടീ” എന്ന പുച്ഛത്തെ പൊളിറ്റിക്കലി കറക്റ്റ് ആയ ഭാഷയിൽ ഭംഗിയായി പൊതിഞ്ഞു പ്രതികരണ ജോലി പൂർത്തീകരിച്ചു.
അന്തസ്സായി വിമർശിച്ചവർക്ക് മുമ്പിൽ തല ഉയർത്തി തലൈവിയായി നടന്നെത്തിയതിന് അഭിവാദ്യങ്ങൾ.. ഒപ്പം ഇതിനെ ഒക്കെ രാഷ്ട്രീയവൽക്കരിക്കാതെ മാന്യമായി ജീവിച്ചു പോന്നതിനു ബഹുമാനം!
അനശ്വരയ്ക്കു മുമ്പ് മീര നന്ദനും പ്രബുദ്ധ മലയാളി സദാചാര വിചാരണക്കാരിൽ നിന്ന് ഇതേ പ്രശ്നം നേരിട്ടിരുന്നു. ശക്തമായ ഭാഷയിൽ തന്നെ മീര തിരിച്ചു പ്രതികരിച്ചിരുന്നു. അതു പോലെ അതിരൂക്ഷമായി വസ്ത്രധാരണത്തിന്റെ പേരിൽ ആക്രമിക്കപ്പെടുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. അവര് പോട്ടെ, ബേബി നയൻതാര, അനിഘ ഇവരൊക്കെ ഇതേ ആക്രമണം അഭിമുഖീകരിച്ചവർ ആണ് ഇപ്പോഴും നേരിടുന്നവരും ആണ്.
തങ്ങൾക്ക് താല്പര്യമില്ലാത്ത രാഷ്ട്രീയധാരയിലോ പ്രോപ്പഗാണ്ടയിലോ പെടാത്തവർ കല്ലേറ് നേരിടുമ്പോൾ പമ്മിയിരിക്കുന്നവർ (സെലക്റ്റീവ് പ്രൊട്ടെസ്റ്റ്) സ്വർണ്ണക്കടത്ത് കേസിൽ മന്ത്രിസഭയും, മന്ത്രിമാരും, മന്ത്രിപുത്രന്മാരും, സർക്കാർ തന്നെ പെട്ടിരിക്കുന്ന നേരത്ത് വാർത്തകളെയും സമൂഹമാധ്യമങ്ങളിലെ ചർച്ചകളെയും വഴി തിരിച്ചു വിടാൻ ഉള്ള ഒരു വ്യാജ ക്യാമ്പയിൻ അല്ല എന്ന് കരുതണോ?
ഷോർട്സ് അത്രക്ക് വലിയ ഒരു വിഷയമാണോ?
എന്തെങ്കിലും ഗുരുതരമായ വിഷയങ്ങളിൽ സർക്കാർ ആരോപണം നേരിടുമ്പോൾ ശ്രദ്ധ തിരിച്ചു വിടാൻ ഇത്തരം സർക്കസ് കേരള എസ്‌കോബാർ അബു & കമ്പനി ഇറക്കാറുണ്ട്. പിണറായിയുടെ PR & ഇമേജ് ബിൽഡപ്പ് ബുദ്ധി കേന്ദ്രങ്ങളിൽ ഇവരും ഉണ്ടെന്ന് അറിയാത്ത നിഷ്കളങ്ക മലയാളികൾ ഉണ്ടോ?
ഒന്നു കൂടി പറയാം, കല്യാണം കഴിഞ്ഞു അടങ്ങിയൊതുങ്ങി ഭർത്താവിന്റെ പ്രോപഗാണ്ടയ്ക്കു അനുസൃതമായി ഫെമിനിസം വെച്ചുണ്ടാക്കി വിളമ്പുന്ന അവരുടെ ഭാഷയിലെ അസ്സൽ “കുല സ്‌ത്രീകളാണ്” മലയാളി സംഘടന ഫെമിനിസ്റ്റുകൾ. അത് അനവധി വിഷയങ്ങളിൽ നമ്മൾ കണ്ടതുമാണ്.
അനശ്വരയ്ക്കും, മീരയ്ക്കും, സാനിയക്കും, അനിഖയ്ക്കും, ബേബി നയൻതാരയ്ക്കും ഒക്കെ അഭിവാദ്യങ്ങൾ.
നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കൂ. ഒരു കാരണവശാലും നാട്ടുകാരെ ബോധിപ്പിക്കാനെ നിൽക്കരുത്.
ഒപ്പം, ആളെ തിരഞ്ഞു പിടിച്ചു ഐക്യദാർഢ്യം പ്രയോഗിക്കുന്ന ഫ്രോഡ്കളെയും മനസ്സിലാക്കുക.
NB: അവസാനം പറഞ്ഞ കൂട്ടരോടാണ്, ഷേവ് ചെയ്തു/ വാക്സ് ചെയ്തു സുന്ദരമാക്കി തിളക്കി വച്ച കാലുകൾ എന്നു മുതലാണ് ഫെമിനിസത്തെ പ്രതിനിധീകരിച്ചു തുടങ്ങിയത്?
Discussion about this post