നിവിൻ പോളി നായകനായ അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിലൂടെയായിരുന്നു സായി പല്ലവി കേരളക്കര കീഴടക്കിയത്. മലര്‍ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. എംബിബിഎസ് പഠനത്തിനിടയിലെ വെക്കേഷന്‍ സമയത്തായിരുന്നു സായി പല്ലവി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്.
ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലും സിനിമയില്‍ സജീവമായിരുന്നു താരം. വിവാഹത്തെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിവാഹത്തോട് തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു സായി പല്ലവി പറഞ്ഞത്.
പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു. വിവാഹത്തോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സായി പല്ലവി. മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോവേണ്ടി വരുന്നതിനോട് യോജിക്കാനാവില്ല. എന്നും അവരോടൊപ്പം കഴിയാനാണ് ആഗ്രഹം. അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തതെന്നുമായിരുന്നു സായി പല്ലവി പറഞ്ഞത്. താരത്തിന്റെ തുറന്നു പറച്ചിലില്‍ ആരാധകരും ഞെട്ടലിലാണ്.
Discussion about this post