പ്രമുഖ നൃത്ത സംവിധായകനും നടനും സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണ് വധു. സെപ്തംബറിലായിരുന്നു ഇരുവരും വിവാഹിതരായതെന്നും ഇപ്പോള്‍ രണ്ടു പേരും ചെന്നെെയിലുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ പ്രഭുദേവ തന്റെ സഹോദരിയുടെ മകളുമായി പ്രണയത്തിലായിരുന്നുവെന്നും ഉടനെ വിവാഹം കഴിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.മുംബെെയിലുള്ള പ്രഭുദേവയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുറം വേദനയെ തുടര്‍ന്ന് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റിനെ കാണാന്‍ എത്തുകയായിരുന്നു. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും പ്രണയത്തിലേക്ക് അത് വഴി മാറുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വാര്‍ത്തകളോട് പ്രഭുദേവ പ്രതികരിച്ചിട്ടില്ല.
റംലത്താണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. 2011 ല്‍ ഇരുവരും പിരിഞ്ഞു. നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള പ്രണയവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ ബന്ധം വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം അവസാനിക്കുകയായിരുന്നു.
Discussion about this post