ചെന്നൈ: ദൃശ്യം രണ്ടാം ഭാഗം വലിയ പ്രേക്ഷക പിന്തുണയുമായി മുന്നേറുകയാണ്. കായിക മേഖലയിൽ പോലും ദൃശ്യം തരംഗമായി മാറുകയാണ് ഇപ്പോൾ. രണ്ട് ദിവസം മുൻപ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ടോട്ടനം ഹോട്സ്പറിന്റെ ഫെയ്സ്ബുക്ക് പേജിൽ ദൃശ്യത്തിലെ ഡയലോഗ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയിതാ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയ ശിൽപിയായതിന് പിന്നാലെയാണ് അശ്വിൻ സിനിമ കണ്ടത്. ഗംഭീര സിനിമയാണെന്നും ഇതുവരെ കാണാത്തവർ ഒന്നും രണ്ടും ഭാഗങ്ങൾ കാണണമെന്നും അശ്വിൻ ട്വിറ്ററിലിട്ട കുറിപ്പിൽ വ്യക്തമാക്കി.
I laughed out loud when George Kutty @Mohanlal created that twist in the court #Drishyam2 . If you guys dint, please start all over again from #Drishyam1. Fabulous!! Just fabulous👏👏👏👏
— Ashwin 🇮🇳 (@ashwinravi99) February 21, 2021
‘ദൃശ്യം രണ്ടിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചു പോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്ന് മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു.
Discussion about this post