അനുരാഗ് കശ്യപിനെതിരേ കൂടുതൽ വെളിപ്പെടുത്തലുമായി നടി പായൽ ഘോഷ് രംഗത്ത്.എബിഎന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ആരോപണം ആദ്യം ഉയര്‍ത്തിയത്. പിന്നീട് ശനിയാഴ്ച ട്വിറ്ററിലൂടെയും ആരോപണം ആവര്‍ത്തിച്ചതിന് ശേഷം വീണ്ടും അനുരാജിനെതിരെ വലിയ വെളിപ്പെടുത്തൽ ഇപ്പോൾ നടത്തിയിരിക്കുകയാണ്.
സംവിധായകനെ വെര്‍സോവയിലെ ആരം നഗറില്‍ വെച്ചായിരുന്നു ആദ്യം കണ്ടത്. രണ്ടാം തവണ കശ്യപിന്റെ വീട്ടില്‍ വെച്ചും. അന്ന് സിനിമകളെ കുറിച്ചും സിനിമാ വ്യവസായത്തെക്കുറിച്ചും പൊതുവായ കാര്യങ്ങളാണ് സംസാരിച്ചത്. എന്നാല്‍ പിന്നീടും അയാള്‍ വിളിച്ചു. മൂന്നാം തവണയും വീട്ടില്‍ എത്താനായിരുന്നു പറഞ്ഞത്.
അപ്പോള്‍ തന്നെ വഴങ്ങാന്‍ നിര്‍ബ്ബന്ധിച്ചു. താന്‍ ബഹളം വെയ്ക്കുന്നതിന് പകരം വിട്ടയയ്ക്കണമെന്ന് അപേക്ഷിച്ചു. ഇനി വരുമ്പോള്‍ തയ്യാറായി വരണമെന്ന് തന്നോട് പറഞ്ഞതായിട്ടാണ് നടി പറഞ്ഞത്. അന്ന് മുമ്പ് തന്നോടൊപ്പം ജോലി ചെയ്ത ഹുമാ ഖുറേഷിയും റിച്ചാ ഛദ്ദയും സഹകരിച്ചിട്ടുണ്ടെന്ന് അനുരാഗ് പറഞ്ഞതായും പായല്‍ പറയുന്നു.
2014 അവസാനത്തോടെയായിരുന്നു സംഭവമെന്ന് പായല്‍ പറയുന്നു. തെളിവുകളൊന്നും കയ്യിലില്ല. ബോംബെ വെൽവെറ്റ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ ആദ്യ കൂടിക്കാഴ്ച തന്റെ മാനേജർക്കൊപ്പമായിരുന്നു. പിന്നീട് നല്ല ഭക്ഷണമൊക്കെ ഒരുക്കി വീട്ടിലേക്ക് വിളിച്ചു. വീണ്ടും വിളിച്ചപ്പോഴായിരുന്നു മോശമായി പെരുമാറിയത്. ഈ കൂടിക്കാഴ്ചയിൽ മുറിയിലേക്കു കൊണ്ടുപോയി. തന്റെ വസ്ത്രങ്ങൾ മാറ്റിയ ശേഷം കശ്യപ് തന്നെയും അങ്ങിനെ ചെയ്യാന്‍ നിർബന്ധിച്ചു. അസൗകര്യമാണെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോൾ എല്ലാവരും ഇതെല്ലാം ചെയ്യുന്നുണ്ട് എന്നു പറഞ്ഞു.
പതുക്കെ എന്റെ അടുത്തേക്ക് വന്നു ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടതോടെ അടുത്ത തവണ വരുമ്പോൾ തയാറായിരിക്കണം എന്നു പറഞ്ഞ് അടങ്ങി. വീട്ടിലേക്കു മടങ്ങിയ ശേഷം പിന്നീട് സംവിധായകന്റെ സന്ദേശത്തോട് പ്രതികരിച്ചില്ല. മീ ടൂ തരംഗത്തിൽ ഇതു വെളിപ്പെടുത്താന്‍ ആഗ്രഹിച്ചെങ്കിലും വേണ്ടപ്പെട്ടവര്‍ തടഞ്ഞെന്നും ഇപ്പോള്‍ ഇതെല്ലാം പറഞ്ഞപ്പോള്‍ ആശ്വാസമായെന്നും പായൽ കൂട്ടിച്ചേർത്തു.
Discussion about this post