കൊറോണ വൈറസിനെതിരെ ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച വാക്‌സിൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഉപയോഗിച്ച് തുടങ്ങാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ( ഡി സി ജി ഐ) അനുമതി നൽകി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച് കോവാക്‌സിൻ എന്ന മരുന്ന് ജൂലൈ മാസത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പരീക്ഷിക്കും.
ഐ സി എം ആർ, എൻ ഐ വി എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്‌സിൻ വികസിപ്പിച്ചത്.
പ്രീ ക്ലിനിക്കൽ ട്രയൽ വിജയിച്ചതിനു ശേഷം വാക്‌സിൻ ഉപയോഗിക്കുന്നതിന്റെ സുരക്ഷ ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കമ്പനി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും സമർപ്പിച്ചിരുന്നു. ഇത് പ്രകാരം ജൂലൈ മുതൽ വാക്‌സിൻ മനുഷ്യ ശരീരത്തിൽ പരീക്ഷിച്ചുതുടങ്ങും.
ലോകമെമ്പാടുമുള്ള മരുന്ന് നിർമാതാക്കൾ കൊറോണ വൈറസിനെതിരെ വാക്‌സിൻ വികസിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് ആദ്യമായാണ് വാക്‌സിൻ വികസനത്തിൽ നിർണായകമായ ചുവട്‌വെപ്പ് നടത്താൻ ഒരു കമ്പനിക്ക് സാധിക്കുന്നത്.
Discussion about this post