ഒടിടി റിലീസിന് തൊട്ടുപിന്നാലെ
ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ചോര്‍ന്നു. രാത്രി ആമസോണിൽ റിലീസായതിന് പിന്നാലെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ എത്തിയത്.
ഇന്ന് പുലര്‍ച്ചെ ആമസോണ്‍ പ്രൈമിൽ ചിത്രം റിലീസ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിലാണ് ചിത്രം ടെലിഗ്രാമില്‍ എത്തിയത്. നിരവധിപ്പേര്‍ വ്യാജ പതിപ്പ് കണ്ടതായാണ് വിവരം. ചിത്രം ചോര്‍ന്ന സംഭവത്തില്‍ ആമസോണ്‍ പ്രൈം തന്നെ നിയമ നടപടികള്‍ സ്വീകരിച്ചേക്കും. നേരത്തെ, ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അതിനുമുമ്പേ ആമസോണ്‍ ചാനലിലൂടെ ചോര്‍ന്നിരുന്നു.
2011ല്‍ തിയേറ്ററിലെത്തിയ സൂപ്പര്‍ ഹിറ്റ് സിനിമ ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്. ഇവര്‍ക്കൊപ്പം ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ഐഎംഡിബി സിനിമാ വെബ്‌സൈറ്റില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതായിരുന്നു ദൃശ്യം 2. റിലീസിനു പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്.
Discussion about this post