നടി പൂനം പാണ്ഡെ അത്യാസന്ന നിലയില്‍ ആശുപത്രിയിലെന്ന പ്രചാരണം വ്യാജം .
പൂനം പാണ്ഡെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിക്കപ്പെട്ടു എന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തലയ്ക്കും മുഖത്തും പരുക്കുകള്‍ പറ്റിയ താരം മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ പറയുന്നു. പൂനം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ ഭര്‍ത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു എന്നും ചിത്രത്തോടൊപ്പം വിവരണമുണ്ട്.
ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിലുള്ളത് പൂനം പാണ്ഡെ അല്ല. 2018 സെപ്തംബര്‍ 24ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയില്‍ നിന്നും സ്‌ക്രീന്‍ഷോര്‍ട് എടുത്ത ചിത്രങ്ങളാണ് തെറ്റായ വാര്‍ത്തയായി പ്രചരിക്കുന്നത്. എന്നാൽ ആരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പുറകിലെന്ന് വ്യക്തമല്ല.
ചിത്രത്തില്‍ കാണുന്ന യുവതിയുടെ പേര് ആര്‍ഷി പാണ്ഡെയെന്നാണ്. 2018 ഓഗസ്റ്റില്‍ ഇവരുടെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തിനിടെ ആര്‍ഷിയുടെ അമ്മ കൊല്ലപ്പെടുകയും ആര്‍ഷിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post