ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പുനപരിശോധിക്കാനായിസമിതിയുണ്ടാക്കാക്കിയ സുപ്രീം കോടതി തീരുമാനത്തിനെതിരെ ധ്രുവ് റാട്ടി. സമിതി അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണെന്നാണ് കോണ്ഗ്രസ്സ് അനുകൂല സോഷ്യൽ മീഡിയആക്ടിവിസ്റ്റിന്റെ ആരോപണം.
സമിതിയിടെ നാല് അംഗങ്ങളും കാര്‍ഷിക ബില്ലിനെ പരസ്യമായി പിന്തുണയ്ക്കുന്നവരാണെന്നും ലോകത്തിലെ മികച്ച പ്രധാനമന്ത്രിയെ കണ്ടെത്താന്‍ കങ്കണ റണൗത്ത്,അര്‍ണാബ് ഗോസാമി, രജത് ശര്‍മ, സംബിത് പത്ര എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതിന് സമാനമാണിതെന്നും ട്വിറ്ററിലൂടെ ധ്രുവ് റാട്ടി ആരോപിച്ചു.
All 4 members of Supreme Court appointed committee have already supported the Farm Bills publicly.
It's like making a committee of –
– Sambit Patra
– Kangana Ranaut
– Arnab Goswami
– Rajat SharmaTo decide who is the best PM in the world 😂
— Dhruv Rathee 🇮🇳 (@dhruv_rathee) January 12, 2021
എച്ച് എസ് മാന്‍, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനില്‍ ധന്‍ എന്നിവരാണ് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലുള്ളത്. കര്‍ഷക സമരം പരിഹരിക്കുന്നതിന് പ്രത്യേകം സമിതി രൂപവത്കരിക്കും എന്ന് വാദം കേള്‍ക്കവെ സുപ്രീംകോടതി അറിയിച്ചിരുന്നു. സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കുന്നതില്‍ നിന്നും തങ്ങളെ തടയാന്‍ ലോകത്തൊരു ശക്തിക്കും കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.
Discussion about this post