കാര്‍ത്തിക് സുബ്ബരാജ്-ധനുഷ് ചിത്രം ജഗമേ തന്തിരം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഗ്യാങ്‌സ്റ്റര്‍ ത്രില്ലറായ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ്.
‘ജഗമേ തന്തിരം എന്റെ സ്വപ്‌ന ചിത്രമാണ്. ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന തിരക്കഥയാണ്. ലോകത്തെ എല്ലാ പ്രേക്ഷകരും കാണണമെന്ന് ആഗ്രഹിക്കുന്ന കഥയാണ്’ -കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. 90ല്‍ അധികം രാജ്യങ്ങളിലായി വിവിധ ഭാഷകളില്‍ ചിത്രം പ്രേക്ഷകരെ തേടിയെത്തും എന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
ജെയിംസ് കോസ്‌മോ, ഐശ്വര്യ ലക്ഷ്മി, കാളിയരസന്‍, ജോജു ജോര്‍ജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
Discussion about this post