ബോളിവുഡിലെ സൂപ്പർ താരദമ്പതികളിൽ ഒന്നാണ് സെയ്ഫ് അലി ഖാൻ കരീന കപൂർ ജോഡികൾ .
ഇരുവരുടെയും വിശേഷങ്ങളും, മക്കളുടെ വിശേഷങ്ങളും എല്ലാം ഒപ്പിയെടുക്കുവാൻ ക്യാമറാ കണ്ണുകളും റിപ്പോർട്ടർമാരും മത്സരിക്കുന്ന കാഴ്ചകളും നാം കാണാറുണ്ട്.
ബോളിവുഡിലെ മുൻകാല നായികമാരിൽ ഒരാളായ അമൃത സിങ് ആയിരുന്നു സൈഫിന്റെ ആദ്യ ഭാര്യ. അമൃതയിൽ സാറ, ഇബ്രാഹിം എന്നിങ്ങനെ രണ്ടു മക്കളും സൈഫിന് ഉണ്ട്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സാറ പിതാവിന്റെ പുതിയ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നതും. എന്നാൽ അമൃതയുമായി പിരിഞ്ഞ സെയ്ഫിന്റെ രണ്ടാമത്തെ പങ്കാളി കരീന കപൂർ അല്ല. കരീനയുമായി അടുപ്പത്തിലാകുന്നതിന് മുൻപ് സെയ്ഫിന് മറ്റൊരു ബന്ധം കൂടി ഉണ്ടായിരുന്നു. വാസ്തവത്തിൽ സാറയുടെ മൂന്നാം അമ്മയാണ് കരീന കപൂർ.
ഇറ്റാലിയൻ മോഡൽ ആയിരുന്ന റോസാ കാറ്റലാന ആയിരുന്നു അമൃതയ്ക്ക് ശേഷം സെയ്ഫിന്റെ പങ്കാളി. 2004 മുതൽ 2007 വരെ നീണ്ടു നിന്ന ബന്ധത്തിൽ പിന്നീട് വിള്ളൽ വീഴുകയുണ്ടായി. രണ്ടു കുട്ടികൾ ഉള്ള കാര്യം സെയ്ഫ് തന്നോട് പറഞ്ഞിരുന്നില്ല എന്നും, ഇന്ത്യയിൽ വന്ന ശേഷമാണ് ഇക്കാര്യങ്ങൾ അറിഞ്ഞത് എന്നും റോസ പിന്നീടൊരിക്കൽ കോസ്മോ പൊളിറ്റൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി.
സെയ്ഫിനും,റോസയ്ക്കും ഒപ്പം പൊതുവേദികളിൽ സാറ പ്രത്യക്ഷപ്പെട്ടിരുന്നു. റോസയോട് സാറ വളരെ നല്ല ബന്ധമാണ് വെച്ചുപുലർത്തിയിരുന്നതും. ഇപ്പോൾ കരീനയോടും സാറ വളരെ അടുപ്പത്തിലാണ്. സാറയും, ഇബ്രാഹിമും താനുമായി വളരെ അടുപ്പമായിരുന്നു എന്നും, അവരാണ് താൻ ഇന്ത്യയിൽ സെറ്റിൽ ആകാനുള്ള തീരുമാനത്തിന് പ്രചോദനമായത് എന്നും റോസ പറഞ്ഞിരുന്നു. സെയ്ഫുമായി ഉള്ള ബന്ധം പിരിഞ്ഞപ്പോൾ കൂടുതൽ വേദന തോന്നിയത് ഈ രണ്ടു കുട്ടികളെ പിരിയേണ്ടി വന്നത് മൂലമെന്നും റോസ പറയുകയുണ്ടായി.
സെയ്ഫിന്റെ മൂഡ് സ്വിങ്ങ്സും, ചില നേരങ്ങളിലെ അസഹ്യമായ പെരുമാറ്റ രീതികളുമാണ് ബന്ധം പിരിയാൻ കാരണമെന്ന് റോസ പറയുകയുണ്ടായി. താൻ ഒരിക്കലും സെയ്ഫിൽ നിന്നും സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചിട്ടില്ല എന്നും അവർ വ്യക്തമാക്കി.
Discussion about this post