കണ്ണൂർ: സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ പുരുഷാധിപത്യം കൂടുതലാണെന്ന് എഐസിസി വക്താവ് ഷമ മുഷമ്മദ്. താൻ അനുഭവിച്ചത് കൊണ്ടാണ് അത് പറയുന്നതെന്നും അവർ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പരിപാടിയില്‍ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകുമോയെന്നും ഷമ ചോദിച്ചു. യുപിയിലും രാജസ്ഥാനിലും സ്ത്രീകൾ മുന്നിലിരിക്കുമ്പോഴും സംസ്ഥാനത്തെ കോൺഗ്രസ് പാര്‍ട്ടിയുടെ പരിപാടിയില്‍ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് കാണാനാകുമോയെന്നാണ് എഐസിസി നേതാവിന്‍റെ ചോദ്യം. മുഹമ്മദ് മാതൃഭൂമി ന്യൂസിനോടാണ് ഷമ പ്രതികരിച്ചത്
കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണെന്നും ഇത്തരം നിലപാടുകളിൽ മാറ്റം വരുന്നുണ്ടെന്നും അവർ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ഏക ദേശീയ വക്താവ് താനാണെന്ന് പറഞ്ഞുകൊണ്ടാണ് ഷമ മുഹമ്മദിന്‍റെ പ്രതികരണം.
‘പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷെ ഇവിടെ അവർക്ക് ഞാൻ എഐസിസിക്കാരിയൊന്നുമില്ല. ഒരു സാധാരണക്കാരി മാത്രം’
ഇപ്പോൾ മുതിർന്ന നേതാക്കളുടെ നല്ല പിന്തുണയുണ്ടെന്നും മാറ്റമുണ്ടാകുന്നുണ്ടെന്നും ഷമ ചൂണ്ടിക്കാട്ടി. 33 ശതമാനം വനിതാ സംവരണം വേണമെന്നതാണ് കോൺഗ്രസ് നയം. അത് നടപ്പിലാക്കണമെന്നും മോദി സർക്കാർ അത് ചെയ്യുന്നില്ലെന്നും പറഞ്ഞ ഷമ മുഹമ്മദ് കോണ്‍ഗ്രസ്സിന് വേണമെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ നടപ്പിലാക്കാമെന്നും കൂട്ടിച്ചേർത്തു.
Discussion about this post