ചെന്നൈ: ഭാര്യയുടെ കഴുത്തറുത്തറത്ത ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തിയ ഡോക്‌ടർ അറസ്‌റ്റിൽ. കോയമ്പത്തൂര്‍ സ്വദേശിയായ ഡോ. ഗോകുല്‍ കുമാർ (35) ആണ് കുടുംബവഴക്കിനെ തുടർന്ന്
ഭാര്യ കീര്‍ത്തനയെ (28) കൊലപ്പെടുത്തിയത്.
കഴുത്തറുത്ത ശേഷം മരണമുറപ്പിക്കാൻ ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റുകയായിരുന്നു. വെള്ളിയാഴ്‌ചയായിരുന്നു സംഭവം.
കൊല നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ – തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ ഗോകുൽ കുമാറിൻ്റെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
പ്രണയിച്ചാണ് ഗോകുല്‍ കുമാറും കീർത്തനയും വിവാഹം ചെയ്‌തത്. മൂന്ന് വർഷം മുൻപ് വിവാഹിതരായ ഇരുവരും കീര്‍ത്തനയുടെ മാതാപിതാക്കള്‍ക്കൊപ്പം ആനന്ദ് നഗറിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജരായിരുന്നു കീർത്തന. കൊവിഡ്-19 ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഗോകുൽ ജോലിക്ക് പോയിരുന്നില്ല. ഭർത്താവ് മാസങ്ങളായി ജോലിക്ക് പോകാതിരുന്നതോടെ ദമ്പതികൾക്കിടെയിൽ തർക്കവും വഴക്കും പതിവായിരുന്നു.
വഴക്ക് പതിവായതോടെ കീർത്തനയും ഗോകുലും മേൽ മർവ്വത്തൂരിലെ കീർത്തനയുടെ വീട്ടിലേക്കു താമസം മാറ്റി. ഇതിനിടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹമോചനം നേടാൻ ഇരുവരും തീരുമാനിച്ചെങ്കിലും വഴക്ക് പതിവായിരുന്നു.സംഭവ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായി. പ്രകോപിതനായ ഗോകുൽ കറിക്കത്തി ഉപയോഗിച്ച് കീർത്തിയെ ആക്രമിച്ചു. കഴുത്തിന് മുറിവേറ്റ കീർത്തിയെ രക്ഷിക്കാൻ ശ്രമിച്ച യുവതിയുടെ മാതാപിതാക്കളെയും പ്രതി ആക്രമിച്ചു.
തുടർന്ന് കീർത്തിയെ വീടിന് പുറത്തേക്ക് എത്തിച്ച ശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി മരണം ഉറപ്പാക്കി. ഗോകുൽ രക്ഷപ്പെട്ടതിന് പിന്നാലെ മാതാപിതാക്കളും സമീപവാസികളും ചേർന്ന് കീർത്തിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Discussion about this post