തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയന്‍താരക്ക് എതിരെ വിവാദ പരാമര്‍ശവുമായി ബിഗ്‌ബോസ് മുന്‍ മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്‍. നയന്‍താര നായികയായി എത്തുന്ന മൂക്കൂത്തി അമ്മന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് മീരയുടെ പരാമര്‍ശം.
മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വച്ച നയന്‍താരയാണ് ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയന്‍താര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നും മീര മിഥുന്‍ ട്വീറ്റ് ചെയ്തു.
‘അവര്‍ക്ക് ( നയന്‍താരയ്ക്ക്) അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല,’ മീര മിഥുന്‍ ട്വീറ്റ് ചെയ്തു.
അതേസമയം നയന്‍താര ആരാധകര്‍ മീര മിഥുനിനെതിരെ രംഗത്തെത്തി. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ഇത് തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും നയന്‍താര മറുപടി നല്‍കി.
Discussion about this post