സച്ചിയുടെ സംവിധാനത്തിൽ ബിജുമേനോനും പ്രിത്വിയും മത്സരിച്ചഭിനയിച്ച ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന റിപോർട്ട്. സൂപ്പര്‍ താരങ്ങളായ ജോണ്‍ അബ്രഹാമും അഭിഷേക് ബച്ചനും ചിത്രത്തിൽ എത്തുമെന്നാണ് സൂചന.
നീണ്ട13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അത് സംഭവിച്ചില്ല. ഇപ്പോള്‍ അയ്യപ്പനും കോശിയും റീമേക്കിലൂടെ അത് സാധ്യമായേക്കാനാണ് സാധ്യത.
കഥയ്ക്കും ആക്ഷനും തുല്യപ്രാധാന്യമുള്ള ചിത്രമാണ് അയ്യപ്പനും കോശിയുമെന്നും ഇത്തരം നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ജെ.എ. എന്റര്‍ടെയ്ന്‍മെന്റിന്റെ ശ്രമമെന്നും ജോണ്‍ അബ്രഹാം ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദി റീമേക്കിലൂടെ ഒരു മികച്ച സിനിമ തന്നെ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post