നടി അക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും.സാക്ഷികളെക്കൊണ്ട് മൊഴി മാറ്റൻ ദിലീപ് ശ്രമിച്ചുവെന്നും കേസിലെ അവരെ ഭീഷണിപ്പെടുത്തിയാണ് ഇത് സാധിച്ചതെന്നും ഇതൊക്കെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന്‍ ഹര്‍ജിിയിൽ പറഞ്ഞിരിക്കുന്നത്.
കേസിൽ ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കുമാറിനെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിനായിരുന്നു ഇത്. പ്രദീപ് കുമാര്‍ ഇത് ചെയ്തത് ദിലീപിന് വേണ്ടിയാണെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. മറ്റ് ചില നിര്‍ണ്ണായക സാക്ഷികളുടെ മൊഴിമാറ്റത്തിലും കൈകടത്തലുണ്ടെന്നും ഇവരുടെ ഹര്‍ജിയിലുണ്ട്.
ഇതിനെതിരെ ദിലീപും രംഗത്തെത്തിയിട്ടുണ്ട്. മൊഴിമാറ്റ ശ്രമമുണ്ടായത് കഴിഞ്ഞ വർഷം ജനുവരിയിലാണെന്നാണ് പറയുന്നത്, പക്ഷേ ഒക്ടോബറിൽ മാത്രമാണ് പരാതിയുമായി എത്തിയതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്‍റെ വാദം. സാക്ഷികളെ താൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താൻ ആയിരുന്നില്ല, അതിനാൽ ഈ ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post